Hi quest ,  welcome  |  sign in  |  registered now  |  need help ?
samastha
അസ്സലാമുഅലൈക്കും.

എസ്.കെ.എസ്.എസ്.എഫ് ത്രിക്കലങ്ങോട് ക്ലസ്റ്റർ സമ്മേളനം.

കാരക്കുന്ന്: എസ്.കെ.എസ്.എസ്.എഫ് ത്രിക്കലങ്ങോട് ക്ലസ്റ്റർ സമ്മേളനം ഒക്ട്ടോബർ 23(ഞായർ)കാരക്കുന്ന് പള്ളിപ്പടി യിൽ വെച്ച് നടക്കും പരിപാടിയിൽ ഫഖുറുദ്ദീൻ തങ്ങൾ നെല്ലിക്കുത്ത്,മുഹമ്മദ് സ്വാലിഹ് തങ്ങൾ(ഖാസി) പി.ടി.പനങ്ങാങ്ങര ദാരിമി,അബ്ദുൽ അസീസ് മുസ്ലിയാർ(മുഫദ്ദിശ്) ആശിഖ് കുഴിപ്പുറം,സി.കുഞ്ഞാപ്പുട്ടി ഹാജി,ഹാജി.പി.പി കുഞ്ഞാലിമൊല്ല തുടങ്ങിയ നേതാക്കൾ പങ്കെടുക്കും ഡിസമ്പർ 24,25,26 തിയ്യതികളിൽ നടക്കുന്ന ജാമിഅ:ഇസ്ലാമിയ്യ മഞ്ചേരിയുടെ 20ആം വാർഷികവും സമസ്ത 85 ആം വാർഷികവുംവിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ഷറഫുദ്ദീൻ ഫൈസി പള്ളിപ്പടി,അഷ്രഫ് മാസ്റ്റർ ആമയൂർ റോഡ്,കെ,സി അലി, ബാപ്പു കണ്ടാലപെറ്റ, സഫ്വാൻ പള്ളിപ്പടി, ഫഖ്രുദ്ദീൻ മാസ്റ്റർ ജാമിഅ,ജുനൈദ് പി,ശറഫുദ്ദീൻ,ബുജൈർ,നവാസ് മരത്താണി തുടങ്ങിയവർ സംസാരിച്ചു.
07:38 | 0 comments

കാന്തപുരം വിഭാഗ ത്തിന്റെ പിറവി തന്നെ സമസ്ത യോടും മുസ്ലിം ലീഗിനോടുമുള്ള വൈരാഗ്യം മാത്രം: സൈനുല്‍ ഉലമ ചെറുശ്ശേരി

കാസര്‍കോട്: കേരളത്തിലെ ഏറ്റവും കൂടുതല്‍ ബഹുജന അടിത്തറയുള്ള മതസംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും മുസ്‌ലിം സമുദായം കൂടുതലായി അണിനിരന്ന രാഷ്ട്രീയ സംഘടന മുസ്‌ലിം ലീഗാണെന്നും സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
ഈ രണ്ടു സംഘടനകളുടെയും നിലനില്‍പ്പിനെ ചോദ്യം ചെയ്യുകയും സമുദായത്തില്‍ പുതിയ ഭിന്നത സൃഷ്ടിക്കുകയും ചെയ്തവരാണ് കാന്തപുരം വിഭാഗം. ഇവ രണ്ടിനോടുമുള്ള വൈരാഗ്യം മാത്രമാണ് അവരുടെ പിറവിക്കു തന്നെ കാരണം.
കേരള മുസ്‌ലിംകളുടെ ഐക്യത്തിന്റെ കേന്ദ്രബിന്ദുവായ പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടാണ് കാന്തപുരം വിഭാഗം പ്രദമമായി രംഗപ്രവേശനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍ മലപ്പുറം - കൂരിയാടിലെ വരയ്ക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണോദ്ഘാടനം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ശഹീദേമില്ലത്ത് സി.എം. ഉസ്താദ് നഗറില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു സൈനുല്‍ ഉലമ.
ശരീഅത്ത് സംവാദകാലത്ത് മുസ്‌ലിം സംഘടനകള്‍ ഒന്നിച്ചത് തെറ്റാണെന്ന് പ്രഖ്യാപിക്കുകയും സമസ്തയില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍ ഇത് മാത്രമാണ് കാരണമെന്നുമാണ് അവര്‍ മുമ്പ് പ്രചരിപ്പിച്ചിരുന്നത്. അവരുടെ ഉസ്താദിന്റെ ഉസ്താദ്‌ ആയിരുന്ന ശൈഖുനാ ശംസുല്‍ ഉലമ മതത്തില്‍ നിന്നും പുറത്തു പോയെന്ന് പരസ്യമായി പ്രഖ്യപിച്ചവര്‍ കൂടിയാണവര്‍.
അങ്ങിനെ ആ മഹാന്മാരുടെ ജീവിത കാലത്ത് തന്നെ അവര്‍ക്കെതിരെ തുടങ്ങിയ നുണ പ്രചരണമാണിപ്പോള്‍ ഒടുവില്‍ മഹാനായ തിരു നബി(സ) തങ്ങളുടെ പേരില്‍ വരെ എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാനായ സമസ്ത പ്രസിടെന്റ് കണ്ണിയ്യത്തുസ്താദിന് അത്തും പിത്തും ആണെന്നും അദ്ദേഹം ഉപ്പും ചാക്കാണെന്നും ആക്ഷേപിച്ച അവരെ, കണ്ണിയത് തന്നെ ഇപ്പോള്‍ ഒരു രോമത്തില്‍ കുടുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയെ വേദനിപ്പിക്കുന്ന നിലപാടുകള്‍ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗ് നേത്രത്വത്തിന്റെ തീരുമാനം സമസ്ത സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
സുന്നി ഐക്യത്തിന് സമസ്‌ത എതിരല്ലെന്നും ഐക്യ പ്രസ്തവനകള്‍ ആത്മാര്തമാണെങ്കില്‍ സമസ്തയില്‍ നിന്നും പിടിച്ചെടുത്ത മദ്ദ്രസ്സകളും സ്ഥാപനങ്ങളും വിട്ടു തരികയും സമസ്‌തക്കെതിരെ നിലവിലുള്ള കേസുകള്‍ പിന്‍വലി ക്കുകയുമാണ് ആദ്യം ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മുസ്ലിം ലീഗിനോട് കഴിഞ്ഞ കാലം വരെ തുടര്‍ന്ന പ്രവര്‍ത്തന രീതിയില്‍ ഇന്നേവരെ മാറ്റംവരുത്തിയതായി അണികളോട് പ്രഖ്യാപിക്കുകയോ പ്രവര്‍ത്തനത്തില്‍ പ്രകടമാക്കുകയോ ചെയ്യാത്ത ഈ വിഭാഗം ഭരണമാറ്റത്തിന് അനുസൃതമായി സ്വീകരിക്കുന്ന അവസരവാദ സമീപനങ്ങളില്‍ സമുദായ രാഷ്ട്രീയ നേതാക്കള്‍ വഞ്ചിതരാകുന്നതുവഴി സമൂഹത്തിന് വരാനിരിക്കുന്ന നാശം മുന്നില്‍കണ്ടുകൊണ്ടുള്ള മുന്നറിയിപ്പാണ് സമസ്ത നല്‍കുന്നതെന്ന് സൈനുല്‍ ഉലമയും മറ്റു നേതാക്കളും ചൂണ്ടിക്കാട്ടി.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലാണ് സമസ്ത മുശാവറ കാര്യങ്ങള്‍ വിലയിരുത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ നിലപാടിന് വിരുദ്ധമായിപ്രവര്‍ത്തിക്കുന്നവരുമായി ഒത്തുതീര്‍പ്പിനും സഹകരണത്തിനും സമസ്ത ഒരുക്കമല്ലെന്നും തുടര്‍ന്ന് സംസാരിച്ച നേതാക്കളും പറഞ്ഞു.
ശൈഖുനാ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എ.ഖാസിം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
സമസ്ത സെക്രട്ടറിയും കടമേരി റഹ്മാനിയ്യ:അറബിക് കോളേജ് പ്രിന്സിപ്പലുമായ ശൈഖുനാ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ മുഖ്യപ്രഭാഷണവും അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണവും നടത്തി.
ആനുകാലിക ചര്‍ച്ചാവിഷയമായ പ്രവാചക നിന്ദയും വിവാദകേശവും എന്ന വിഷയത്തെക്കുറിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ ഡോ.ബഹാവുദ്ദീന്‍ നദ്‌വി കൂരിയാട്, മുജീബ് ഫൈസി പൂലോട് എന്നിവര്‍ എല്‍.സി.ഡി ക്ലിംപ്പിങ്ങോടുകൂടി പ്രസംഗിച്ചു.
പി.കെ.പി.അബ്ദുസലാം മുസ്ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി,കെ.മമ്മദ് ഫൈസി, ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, എന്‍.എ.അബൂബക്കര്‍ ഹാജി, പി.എ. അഷ്‌റഫലി,പി.ബി. അഹമ്മദ്, പാദൂര്‍ കുഞ്ഞിമാഹിന്‍ ഹാജി, നീലേശ്വരം ഖാസി ഇ.കെ. മഹമൂദ് മുസ്‌ല്യാര്‍, കെ.പി.കെ. തങ്ങള്‍, ടി.കെ.പൂക്കോയ തങ്ങള്‍ ചന്തേര, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, കെ.എസ്.അലി തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍, എന്‍.എ.അബൂബക്കര്‍, യഹ്‌യ തളങ്കര, പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ പൈവളിഗെ, മാഹിന്‍ മുസ്‌ല്യാര്‍, വി.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, ബി.കെ. അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, കെ.ടി. അബ്ദുല്ല ഫൈസി പടന്ന, അബ്ദുസ്സലാം ദാരിമി ആലംപാടി, കെ.കെ. അബ്ദുല്ല ഹാജി ഉദുമ, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കണ്ണൂര്‍ അബ്ദുല്ല, കെ.എം.സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, എം.പി. മുഹമ്മദ് ഫൈസി, എസ്.പി. സലാഹുദ്ദീന്‍, മുബാറക്ക് ഹസൈനാര്‍ ഹാജി, സി.കെ.കെ. മാണിയൂര്‍, ഇ.എം. കുട്ടി ഹാജി, അബ്ദുല്‍ റഹ്മാന്‍ ചിത്താരി, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, ടി.സി.കുഞ്ഞബ്ദുല്ലഹാജി, റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബ്ദുല്‍ റഹ്മാന്‍ കുന്നുങ്കൈ, അബൂബക്കര്‍ സാലൂദ് നിസാമി, ടി.വി. അഹമ്മദ് ദാരിമി തുടങ്ങിയവര്‍ സംബന്ദിച്ചു.
06:28 | 0 comments

സമസ്തയെ വേദനിപ്പിക്കുന്ന നിലപാട് ലീഗില്‍ നിന്നുണ്ടാവില്ല: മുസ്‌ലീം ലീഗ്

കോഴിക്കോട്: സമസ്തയെ വേദനിപ്പിക്കുന്ന നിലപാട് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. സമസ്തയുടെ പരാതികള്‍ ലീഗ് അവഗണിക്കില്ല. ഏതായാലും ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയ്ക്കില്ല. വിഷയങ്ങള്‍ ഗൗരവമായെടുത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഞാന്‍ എന്നും സമസ്തക്കൊപ്പമാണെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ലീഗിന് സമസ്തയോട് അഭേധ്യമായ ബന്ധമാനുള്ളതെന്നു കേന്ദ്ര മന്ത്രി ഇ. അഹമ്മദും സമസ്തയെ അവഗണിച്ചു മുന്നോട്ടു പോകാന്‍ ലീഗിന്നാവില്ലെന്നു സംസ്ഥാന മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇ.കെ. വിഭാഗത്തോടുള്ള ലീഗിന്‍റെ നിലപാട് വ്യക്തമാക്കണമെന്ന കാന്തപുരത്തിന്റെ പരാമര്‍ശത്തിന്റെ പക്ഷാതലത്തിലാണ് ലീഗ് നേതാക്കളുടെ പ്രതികരണം.
06:26 | 0 comments

പുതു തലമുറയ്ക്ക് മതശിക്ഷണം നല്‍കാന്‍ നാം ബദ്ധശ്രദ്ധരാവണം: ഹൈദരലി ശിഹാബ് തങ്ങള്‍

മഞ്ചേരി: വരും തലമുറകളെ മതശിക്ഷണം നല്‍കി വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. "റംസാന്‍ പൊരുളറിയുക, ചിത്തം ശുദ്ധമാക്കുക" എന്ന പ്രമേയത്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് റംസാന്‍ കാമ്പയിന്റെയും ജാമിഅ ഇസ്‌ലാമിയ 20-ാം വാര്‍ഷികത്തിന്റെയുംഭാഗമായി സംഘടിപ്പിച്ച പഞ്ചദിന പ്രഭാഷണപരിപാടി ടൗണ്‍ഹാളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു തങ്ങള്‍.
നന്മയും സൗഹൃദവും ശക്തിപ്പെടുത്താനും തെറ്റായ പ്രവണതകളെ ഇല്ലായ്മചെയ്യാനും വ്രതാനുഷ്ഠാനം പ്രയോജനപ്പെടണമെന്നും തങ്ങള്‍ പറഞ്ഞു. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. പി.പി. മുഹമ്മദ്‌ഫൈസി അധ്യക്ഷതവഹിച്ചു. പി.കെ. ഷാഹുല്‍ഹമീദ്, ആഷിക് കുഴിപ്പുറം, പി. ഉബൈദുള്ള എം.എല്‍.എ, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ. ലത്തീഫ്, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഒ.ടി. മൂസ മുസ്‌ലിയാര്‍, യാഷിക് എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് മുതല്‍ നാലു ദിവസം എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി യുടെ പ്രഭാഷണം ഇവിടെ നടക്കും. ദിവസവും രാവിലെ ഒമ്പതുമണിമുതല്‍ മഞ്ചേരി ടൗണ്‍ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

03:52 | 0 comments

എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് മീറ്റ് തിരൂരില്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ലീഡേഴ്‌സ് മീറ്റ് 24ന് തിരൂരില്‍ നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ സാംസ്‌കാരികസമുച്ചയം ഓഡിറ്റോറിയത്തിലാണ് പരിപാടി.

യോഗത്തില്‍ ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, അലി കെ. വയനാട്, ഹബീബ് ഫൈസി കോട്ടോപ്പാടം, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍, അബ്ദുറഹീം ചുഴലി, അബൂബക്കര്‍ സാലൂദ് നിസാമി തുടങ്ങിയവര്‍ പങ്കെടുത്തു.

ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.
00:48 | 0 comments

മഞ്ചേരി മേഖലാ SKSSF പ്രതിനിധി സംഗമവും കൗണ്‍സില്‍ കാന്പും

മഞ്ചേരി : മഞ്ചേരി മേഖലാ SKSSF പ്രതിനിധി സംഗമവും കൗണ്‍സില്‍ കാന്പും മഞ്ചേരി സഭാഹാളില്‍ നടന്നു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഇ.പി. മുജീബ് ഫൈസി എലന്പ്ര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രതിനിധി ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, സയ്യിദ് ഹാശിം തങ്ങള്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജാഫര്‍ ബാഖവി മാര്യാട് (പ്രസിഡന്‍റ്), സൈതലവി മുസ്‍ലിയാര്‍ തോട്ടുപൊയില്‍, സുബൈര്‍ മുഹ്സിന്‍ ഉള്ളാടം കുന്ന്, സി.ടി. ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, സൈഫുദ്ദീന്‍ ഫൈസി എളങ്കൂര്‍ (വൈ.പ്രസിഡന്‍റുമാര്‍), കെ. ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം (ജന.സെക്രട്ടറി), അബ്ദുറഹ്‍മാന്‍ തോട്ടുപൊയില്‍ (വര്‍ക്കിംഗ് സെക്രട്ടറി), അന്‍വര്‍ ചിറക്കല്‍ (ആക്ടീവ് വിംഗ്), റഫീഖ് മഞ്ഞപ്പറ്റ (ത്വലബ), സൈഫുള്ള മരത്താണി (കാന്പസ്), അബൂബക്കര്‍ ദാരിമി കുട്ടശ്ശേരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
02:22 | 0 comments

എസ്.കെ.എസ്.എസ്.എഫ് എളങ്കൂര്‍ ക്ലസ്റ്റര്‍ ഭാരവാഹികള്‍

മഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് എളങ്കൂര്‍ ക്ലസ്റ്റര്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.പി. അബൂബക്കര്‍ സിദ്ദീഖ് ദാരിമി കുട്ടശ്ശേരി (പ്രസി), കെ. മുസ്തഫ മുസ്‌ലിയാര്‍ ചെറുവണ്ണൂര്‍, ടി. ഹസ്സന്‍ നിസാമി, ടി.എം. മുര്‍ഷിദ് മഞ്ഞപ്പറ്റ (വൈ.പ്രസി), ഇ.ടി. മുഹമ്മദ് റഫീഖ് മൗലവി മഞ്ഞപ്പറ്റ (ജന.സെക്ര), കെ. സെയ്ഫുദ്ദീന്‍ ഫൈസി (വര്‍ക്കിങ് സെക്ര), സി. അന്‍സാര്‍ ഫൈസി ചെറുവട്ടി, എം.കെ. അബ്ദുള്‍ ജബാര്‍ മുസ്‌ലിയാര്‍ ചെറുകുളം, കെ.മുസ്തഫ ഫൈസി ചെറുകുളം (ജോ.സെക്ര), എം. മുനീര്‍ വേലേപ്പുറം (ഖജാ) എന്നിവരാണ് ഭാരവാഹികള്‍.
01:20 | 0 comments

Popular Posts

samastha skssfnews samastha samastha samastha samastha samastha

ഇങ്ങോട്ട് വന്നവർ

free hit counters
മലപ്പുറംജില്ലയിലെ സംഘടനാ വാര്‍ത്തകള്‍, ഫോട്ടോകൾ മറ്റും അയച്ചു തരിക. അയക്കേണ്ട മെയില്‍ അഡ്രസ് :
jaleelkarakkunnu@gmail.com
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.